Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Interest Litigation

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി റ​ദ്ദാ​ക്ക​ണം; പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫി​ര്‍​ദൗ​സ് ന​ല്‍​കി​യ ഹ​ര്‍​ജി ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ക.

സ​ര്‍​ക്കാ​രി​നാ​യി അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കും. ശാ​സ്ത്രീ​യ പ​ഠ​ന​മോ സാ​മ്പ​ത്തി​ക ആ​ഘാ​ത​മോ വി​ല​യി​രു​ത്താ​തെ​യാ​ണ് സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത് എ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പൊ​തു​ജ​നാ​ഭി​പ്രാ​യ രൂ​പീ​ക​ര​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം അ​തേ​പ​ടി ന​ട​പ്പി​ലാ​ക്കി. ഇ​തു​വ​ഴി പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം 800 കോ​ടി രൂ​പ​യാ​കും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​ന്നും ഇ​ത് താ​ങ്ങാ​ന്‍ പ​റ്റാ​ത്ത ഭാ​ര​മാ​കു​മെ​ന്നു​മാ​ണ് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലെ വാ​ദം. കേ​സ് തീ​ര്‍​പ്പാ​കു​ന്ന​ത് വ​രെ പ​ദ്ധ​തി​യു​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up